വീട്ടിലൊരു കൃഷിത്തോട്ടം പദ്ധതിയുമായി സീഡ് ക്ലബ്ബ്
ചാരുംമൂട്: താമരക്കുളം വി.വി. ഹയർ സെക്കൻഡറി സ്കൂളിലെ തളിർ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വീട്ടിലൊരു കൃഷിത്തോട്ടം പദ്ധതി തുടങ്ങി. കുട്ടികളിൽ കാർഷികാഭിമുഖ്യം വളർത്തുകയാ
ണു ലക്ഷ്യം. 150-ഓളം സീഡ് ക്ലബ്ബ് അംഗങ്ങൾക്കു പച്ചക്കറിവിത്തുകൾ അടങ്ങിയ പാക്കറ്റുകൾ വിതരണം ചെയ്തു. താമരക്കുളം കൃഷിഭവന്റെ സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കിയത്.
കുട്ടികൾക്കായി ജൈവകൃഷി ബോധവത്കരണ സെമിനാറും നടക്കും. താമരക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജി. വേണു ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ എ.എൻ. ശിവപ്രസാദ്, ഡെപ്യൂട്ടി എച്ച്.എം. സഫീനാ ബീവി, പി.ടി.എ. പ്രസിഡന്റ് എസ്. ഷാജഹാൻ, പഞ്ചായത്തംഗങ്ങളായ ടി. മന്മഥൻ, സുരേഷ് കോട്ടവിള, സ്റ്റാഫ് സെക്രട്ടറി സി.എസ്. ഹരികൃഷ്ണൻ, സീഡ് കോ-ഓർഡിനേറ്റർ ആകർഷ് അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി.
September 08
12:53
2023