സീഡ് വിദ്യാർഥികൾ കാരുണ്യദീപം ചാരിറ്റബിൾ ട്രസ്റ്റ് സന്ദർശിച്ചു
ആലപ്പുഴ: കാളാത്ത് ലിയോ തേർട്ടീന്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികൾ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പാതിരപ്പള്ളിയിലെ കാരുണ്യദീപം ചാരിറ്റബിൾ സൊസൈറ്റി സന്ദർശിച്ചു. ക്ലബ്ബ് അംഗങ്ങൾ കുട്ടികളിൽനിന്നുതന്നെ പണം സമാഹരിക്കുകയും അവിടെയുള്ള മാനസിക വെല്ലുവിളി നേരിടുന്ന 85 അന്തേവാസികൾക്കു ഭക്ഷണം നൽകുകയും ചെയ്തു. കുട്ടികൾ അവർക്കു ഭക്ഷണം വിളമ്പിനൽകി. 42 കുട്ടികളും നാല് അധ്യാപകരുമാണു പങ്കെടുത്തത്.
September 16
12:53
2023