SEED News

വാർത്തയെഴുത്തിന്റെ പാഠങ്ങൾ പകർന്ന് സീഡ് റിപ്പോർട്ടർ പരിശീലനം

കോട്ടയം: വാർത്തകളെക്കുറിച്ചും അത് തയ്യാറാക്കുന്നതിനെക്കുറിച്ചും അറിയാനുള്ള കൗതു കവുമായെത്തിയ കുട്ടി റിപ്പോർട്ടർമാർക്ക് എഴുത്തിന്റെ ആദ്യപാഠങ്ങൾ പകർന്നുനൽകുന്നതിനായി മാതൃഭൂമി സീഡ് റിപ്പോർട്ടർ പരീശീലനം.
യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി കോട്ടയം മാതൃഭൂമി ഓഫീസിലാണ് ക്ലാസ് നടത്തിയത്. കോട്ടയം ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് ആൻഡ് റീജണൽ ഹെഡ് മിനിമോൾ ലിസ് തോമസ് ഉദ്ഘാടനം  ചെയ്തു. മാതൃഭൂമി കോട്ടയം റീജണൽ മാനേജർ ടി. സുരേഷ് അധ്യക്ഷത വഹിച്ചു. ബ്യൂറോ ചീഫ് എസ്. ഡി. സതീശൻ നായർ മുഖ്യപ്രഭാഷണം നടത്തി.
പത്രങ്ങളിൽ റിപ്പോർട്ട് ചെയ്യേണ്ടവിധം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഫോട്ടോഗ്രാഫി, ചാനൽ റിപ്പോർട്ടിങ് തുടങ്ങിയ വിഷയങ്ങളിൽ ചീഫ് റിപ്പോർട്ടർ കെ.ആർ. പ്രഹ്ലാദൻ, ചീഫ് ന്യൂസ് ഫോട്ടോഗ്രാഫർ ഇ.വി. രാഗേഷ്, മാതൃഭൂമി ന്യൂസ് സീനിയർ ക്യാമറാമാൻ പി.വി. സന്ദീപ് എന്നിവർ ക്ലാസ് നയിച്ചു.
വിദ്യാർഥികൾക്ക് മാതൃഭൂമി പത്രം, ചാനൽ എന്നിവയിലൂടെ വാർത്തകൾ അവതരിപ്പിക്കാൻ അവസരം നൽകും.

September 28
12:53 2023

Write a Comment

Related News