SEED News

തുണിസഞ്ചി വിതരണവുമായി എസ്.ഡി.വി. സ്കൂളിെല സീഡ് കൂട്ടുകാർ

നീർക്കുന്നം: ലോക ഓസോൺ ദിനത്തിൽ എസ്.ഡി.വി. ഗവ. യു.പി. സ്കൂളിലെ സീഡ് ലഹരിവിരുദ്ധ സേവനസംഘടനയായ തണൽ തുണിസഞ്ചി വിതരണം നടത്തി. സ്കൂളിനടുത്തുള്ള വീടുകളിലാണ് തുണിസഞ്ചി വിതരണംചെയ്തത്. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാം തുണിസഞ്ചിയിലേക്കു മടങ്ങാം ഭൂമിയെ സംരക്ഷിക്കാം എന്ന സന്ദേശം നൽകിയായിരുന്നു പരിപാടി നടത്തിയത്. തണൽ അംഗങ്ങളും അധ്യാപകര്യം സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയംഗങ്ങളും കുട്ടികളോടൊപ്പം തുണിസഞ്ചി വിതരണത്തിൽ പങ്കാളികളായി. ഓസോൺ പാളി ഭൂമിക്കു സംരക്ഷണകവചമായി പ്രവർത്തിക്കുന്നതെങ്ങനെ, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കേണ്ടതിന്റെ ആവശ്യകത എന്നിവയെപ്പറ്റി കുട്ടികൾ വീടുകളിൽ ബോധവത്കരണ സന്ദേശം നൽകി. കുട്ടികളും രക്ഷിതാക്കളും അധ്യാപകരുടെയും പങ്കാളിത്തത്തിലാണ് സഞ്ചി നിർമാണം നടന്നത്. 30 വീടുകളിൽ സഞ്ചി വിതരണംചെയ്തു. അടുത്ത ദിവസങ്ങളിൽ വാർഡിലെ ബാക്കി വീടുകളിലും സഞ്ചിയെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കുട്ടികൾ. പ്രഥമാധ്യാപിക എ. നദീറ, തണൽ കോ-ഓർഡിനേറ്റർ ശാന്തി, അധ്യാപകരായ ദീപാ ഗോപിനാഥ്, എ. ഷഫിന, സ്കൂൾ വിദ്യാഭ്യാസമന്ത്രി ബൽക്കീസ് ജഹാൻ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയംഗങ്ങളായ സീനാ മനോജ്, ദിവ്യ എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.

September 30
12:53 2023

Write a Comment