SEED News

വിദ്യാ പബ്ലിക് സ്‌കൂളിൽ മുളദിനാഘോഷം

ഹരിപ്പാട്: കരുവാറ്റ വിദ്യാ പബ്ലിക് സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് മുളദിനമാഘോഷിച്ചു. മുളയിൽ നിർമിച്ച ഉപകരണങ്ങളുടെ പ്രദർശനമായിരുന്നു പ്രധാന ആകർഷണം. കുട്ടികൾ മുളകൊണ്ട് മേശ, കസേര, പൂപ്പാത്രവും സ്റ്റാൻഡും, ഹൗസ് ബോട്ട്, കപ്പ് തുടങ്ങിയ വിവിധ തരത്തിലുള്ള മുളയുത്‌പന്നങ്ങൾ പ്രദർശനത്തിലുണ്ടായിരുന്നു. പ്രഥമാധ്യാപിക ബീനാ റജി ഉദ്ഘാടനംചെയ്‌തു. സ്‌കൂൾ മാനേജർ ഡോ. റജി മാത്യു മുഖ്യാതിഥിയായി. മാതൃഭൂമി സീഡ് കോ-ഓർഡിനേറ്റർമാരായ ഷീനാ ജോസഫ്, രമ എസ്. ലാൽ എന്നിവർ പ്രസംഗിച്ചു.

September 30
12:53 2023

Write a Comment

Related News