കരകൗശല വസ്തുക്കളുടെ പ്രദർശനം
കരുവാറ്റ: വിദ്യാ പബ്ലിക് സ്കൂൾ സീഡ് ക്ലബ്ബ് കരകൗശലവസ്തുക്കളുടെ പ്രദർശനം നടത്തി. പാള, ബയന്റ്, കടലാസ്, പായൽ, ചിരട്ട, തടി, ഇസ തുടങ്ങിയ പാഴ്‌വസ്തുക്കളിൽനിന്നു കുട്ടികൾ വിവിധതരത്തിലുള്ള കരകൗശലവസ്തുക്കൾ നിർമിച്ചു.
സ്കൂൾ മാനേജർ ഡോ. റെജി മാത്യു, പ്രഥമാധ്യാപിക ബീനാ റെജി, സീഡ് കോ-ഓർഡിനേറ്റർമാരായ രമ എസ്. ലാൽ, ഷീനാ ജോസഫ് എന്നിവർ നേതൃത്വം നൽകി.
October 04
12:53
2023