ഉച്ചഭക്ഷണത്തിനു ജൈവപച്ചക്കറിക്കായി സ്കൂൾ കുട്ടികൾ
ചേർത്തല: സ്കൂളിലെ ഉച്ചഭക്ഷണത്തിനായി സ്വന്തം തോട്ടത്തിൽ പച്ചക്കറിയൊരുക്കാൻ സെയ്‌ന്റ് മേരീസ് ഗേൾസ് സ്കൂളിലെ മാതൃഭൂമി സീഡ്ക്ലബ്ബ് അംഗങ്ങൾ. ഇതിനായി പ്രത്യേക അടുക്കളത്തോട്ടമൊരുക്കി.
അംഗങ്ങളുടെ നിരന്തര പരിചരണത്തിലൂടെ വെണ്ട, ചീര, വഴുതന, തക്കാളി എന്നിവ വിളവെടുത്തുതുടങ്ങി. റെഡ് ലേഡി പപ്പായ, കുറ്റിമുരിങ്ങ എന്നിവയും അടുക്കളത്തോട്ടത്തിൽ ഈ വർഷം ഉൾപ്പെടുത്തിയിട്ടുണ്ട്. സ്കൂൾ പ്രഥമാധ്യാപകൻ ഷാജി ജോസഫ്, സീഡ് കോ- ഓർഡിനേറ്റർ എൽസി ചെറിയാൻ എന്നിവരാണു കുട്ടികൾക്കു നേതൃത്വം നൽകുന്നത്.
October 04
12:53
2023