വയോജനസംഗമത്തിൽ ആദരമേകി സീഡ് ക്ലബ്ബ്
ആലപ്പുഴ: വയോജനദിനത്തോടനുബന്ധിച്ച് തോണ്ടൻകുളങ്ങര ടൈനി ടോട്സ് ജൂനിയർ സ്കൂളിലെ ഹരിതം സീഡ് ക്ലബ്ബ് അംഗങ്ങൾ വയോജനങ്ങൾക്ക് ആദരമേകി.
തോണ്ടൻകുളങ്ങര ത്രിവേണി കൾച്ചറൽ സെന്റർ ആൻഡ് സ്കൂൾ ഓഫ് ലൈഫ് സ്കിൽസ് വയോ കെയർ ഒരുക്കിയ വയോജനസംഗമത്തിലാണ് പാട്ടും നൃത്തവും സ്നേഹവിരുന്നുമായി സീഡ് ക്ളബ്ബ് അംഗങ്ങൾ എത്തിയത്.
സീഡ് ക്ലബ്ബ് അംഗങ്ങളായ അംബാലിക, അൽനാദിർ, ഭാഗ്യ, ശിവഗംഗ എന്നിവർ നേതൃത്വം നൽകി. ആശ്രമം വാർഡ് കൗൺസിലർ ഗോപികാ വിജയപ്രസാദ്, ത്രിവേണി കൾച്ചറൽ സെൻറർ ഭാരവാഹികളായ പി.എൻ. ഷാജി, ജി. വിജയപ്രസാദ് തുടങ്ങിയവർ പിന്തുണയേകി.
October 09
12:53
2023