SEED News

സ്‌കൂളിലൊരു കൃഷിത്തോട്ടം പദ്ധതി തുടങ്ങി


മുളക്കുഴ: മുളക്കുഴ ഗവ. വി.എച്ച്.എസ്.എസിലെ നിറവ് സീഡ് പരിസ്ഥിതിക്ലബ്ബിന്റെ നേതൃത്വത്തിൽ സ്‌കൂൾ ഉച്ചഭക്ഷണത്തിനു ജൈവപച്ചക്കറികൾ ലഭ്യമാക്കുന്നതിനായി സ്‌കൂളിലൊരു കൃഷിത്തോട്ടം പദ്ധതി തുടങ്ങി. മുളക്കുഴ പഞ്ചായത്ത്‌ പ്രസിഡന്റ് എൻ. പദ്മാകരൻ ഉദ്ഘാടനം ചെയ്തു. വഴുതന, വെണ്ട, ചീര, മുളക്, പയർ, കോവൽ, തക്കാളി എന്നിവയാണു കുട്ടികൾ കൃഷിചെയ്യുന്നത്. മുളക്കുഴ കൃഷിഭവന്റെ സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്.
എസ്.എം.സി. ചെയർമാൻ എം.എച്ച്. റഷീദ്, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ എം.ആർ. അമ്പിളി, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ബി. അംബിക,  പ്രഥമാധ്യാപിക ഐ. ഗീതാ കൃഷ്ണ, കൃഷി ഓഫീസർ എസ്. കവിത, കെ.എസ്. പ്രഭ, വിശ്വനാഥൻ ഉണ്ണിത്താൻ, എം.എസ്. രാജശ്രീ, പി. അബ്ദു സമദ്, സീഡ് കോ-ഓർഡിനേറ്റർ ജെ. ജഫീഷ് എന്നിവർ നേതൃത്വം 
നൽകി.

October 09
12:53 2023

Write a Comment

Related News