reporter News

തൃപ്പക്കുടം ലെവൽക്രോസിൽ യാത്രാദുരിതം


വീയപുരം: തീരദേശപാതയിലെ തൃപ്പക്കുടം ലെവൽക്രോസിൽ യാത്രാദുരിതം. ലെവൽക്രോസിലെ പണികൾ പൂർത്തിയായശേഷമാണ് യാത്രക്കാരുടെ ബുദ്ധിമുട്ട് ഇരട്ടിയായത്. ലെവൽക്രോസുകളിലെ പണികൾ കഴിയുമ്പോൾ വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ പാകത്തിൽ പാളങ്ങൾക്കിടയിൽ മെറ്റലും കോൺക്രീറ്റ് സ്ലാബുകളും ശരിയായ രീതിയിൽ ഉറപ്പിക്ക
ണ്ടതാണ്. 
എന്നാൽ തൃപ്പക്കുടത്ത് ഇതു പാലിക്കപ്പെട്ടിട്ടില്ല. പാളങ്ങളുടെയും കോൺക്രീറ്റ് സ്ലാബുകളുടെയും ഇടയിൽപ്പെട്ട് വാഹനങ്ങൾ നിന്നുപോകുകയാണ്. ഹരിപ്പാട്-തിരുവല്ല സംസ്ഥാനപാതയിലാണ് തൃപ്പക്കുടം ലെവൽക്രോസ്. കെ.എസ്.ആർ.ടി.സി., സ്വകാര്യവാഹനങ്ങൾ ഉൾപ്പെടെ നൂറുകണക്കിനു വാഹനങ്ങളാണ് ഇതുവഴി പോകു
ന്നത്. 
തീവണ്ടി പോകുന്നതിനായി അടയ്ക്കുന്ന ഗേറ്റ് തുറക്കുമ്പോൾ ഇരുവശങ്ങളിൽ നിന്നുമുള്ള വാഹനങ്ങൾ പാളത്തിൽ കുടുങ്ങി ഗതാഗതതടസ്സമുണ്ടാകാറുണ്ട്. സ്ത്രീകൾ ഉൾപ്പെടെയുള്ള ഇരുചക്രവാഹനക്കാർ നിയന്ത്രണം വിട്ട് വീഴാറുമുണ്ട്. 
ഹരിപ്പാട്ടും വീയപുരത്തുമുള്ള വിവിധ സ്‌കൂളുകളിലേക്കുള്ള കുട്ടികളും ഇതുവഴിയാണു പോകുന്നത്. ഗേറ്റ് തുറക്കുമ്പോഴുള്ള തിരക്കിൽപ്പെട്ട് സൈക്കിളിലും കാൽനടയായും എത്തുന്ന സ്‌കൂൾ കുട്ടികൾ പ്രയാസപ്പെടുകയാണ്. 
ഇരുചക്രവാഹനങ്ങൾ ഈ ഭാഗത്ത് എത്തുമ്പോൾ നിയന്ത്രണംവിടുകയോ എൻജിൻ ഓഫായി വണ്ടി നിൽക്കുകയോ ചെയ്യുന്നതു പതിവാണ്. ലെവൽക്രോസിലെ തകരാർ പരിഹരിച്ച് അപകടഭീഷണി ഒഴിവാക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം.

October 09
12:53 2023

Write a Comment