SEED News

സീഡ് ക്ലബ്ബംഗങ്ങൾ ജലശുദ്ധീകരണശാല സന്ദർശിച്ചു


ചെറിയനാട്: കൊല്ലകടവ് ഗവ. മുഹമ്മദൻ ഹൈസ്‌കൂൾ നിറകതിർ സീഡ് ക്ലബ്ബ് അംഗങ്ങൾ  നൂറനാട് പാറ്റൂരുള്ള ജലശുദ്ധീകരണശാല സന്ദർശിച്ചു. ജലത്തിന്റെ ഗുണനിലവാരപരിശോധന, ജലശുദ്ധീകരണത്തിന്റെ വിവിധഘട്ടങ്ങൾ, പ്ലാന്റിലെ വിവിധതരം പ്രവർത്തനങ്ങൾ എന്നിവ പ്ലാന്റിലെ ഉദ്യോഗസ്ഥർ സീഡ് ക്ലബ്ബംഗങ്ങൾക്കു വിശദീകരിച്ചു.
പാഠഭാഗങ്ങൾ പ്രായോഗികതലത്തിൽ നടപ്പാക്കുന്നതിന്റെ ഭാഗമായാണു സന്ദർശനം. വിവിധ ക്ലാസുകളിലെ ശാസ്ത്ര, ഗണിത വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് പ്ലാന്റ് സന്ദർശനം നടത്തിയത്. 
പ്രഥമാധ്യാപകൻ ഡോ. കെ.ആർ. പ്രമോദ് ബാബു, അധ്യാപകരായ സൈലജ, ജസ്റ്റിൻ ജെയിംസ്, സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ എച്ച്. അൻവർ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.  

October 09
12:53 2023

Write a Comment

Related News