സീഡ് ക്ലബ്ബ് ബോധവത്കരണ ക്ലാസ് നടത്തി
ചാരുംമൂട്: പാറ്റൂർ ശ്രീബുദ്ധ സെൻട്രൽ സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ആറാംക്ലാസ് മുതൽ പന്ത്രണ്ടാംക്ലാസ് വരെയുള്ള വിദ്യാർഥികൾക്കു വേണ്ടിയായിരുന്നു ക്ലാസ്.
പരിസ്ഥിതിസംരക്ഷണത്തെക്കുറിച്ച് ഫോറസ്റ്റ് റേഞ്ച് ഓഫീസർ എസ്. ബിജുവും മൊബൈലിന്റെ അമിതോപയോഗവും അതിനുള്ള പ്രതിവിധികളെക്കുറിച്ചും ആലപ്പുഴ സൈബർ സെൽ എ.എസ്.ഐ. പി.പി. ജയകുമാറും ക്ലാസെടുത്തു.
ശ്രീബുദ്ധ എജുക്കേഷൻ സൊസൈറ്റി സെക്രട്ടറി പ്രൊഫ. വി. പ്രസാദ്, പ്രിൻസിപ്പൽ ഡോ. ടി.എസ്. വിജയശ്രീ, സീഡ് കോ-ഓർഡിനേറ്റർ ടി.എസ്. ജീജ, അധ്യാപകരായ ഐശ്വര്യ, പ്രിയാ പ്രസന്നൻ, വിദ്യാർഥികളായ അനുപ്രിയാ രഞ്ജിത്ത്, ദിയാ ദാസ്, ശ്രീപാർവതി ശ്രീകുമാർ, പി. പ്രണവ് തുടങ്ങിയവർ സം
സാരിച്ചു.
October 09
12:53
2023