ആരോഗ്യബോധവത്കരണ ക്ലാസ് നടത്തി
ചെങ്ങന്നൂർ: മുളക്കുഴ ഗവ. വി.എച്ച്.എസ്.എസി.ലെ നിറവ് സീഡ് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ബാലമിത്ര പദ്ധതിയുടെ ഭാഗമായി ആരോഗ്യ ബോധവത്കരണ ക്ലാസ് നടത്തി. എസ്.എം.സി. ചെയർമാൻ എം.എച്ച്. റഷീദ് ഉദ്ഘാടനം ചെയ്തു. മുളക്കുഴ പി.എച്ച്.സി. ഹെൽത്ത് ഇൻസ്‌പെക്ടർ ടി. ബാബുരാജ് ക്ലാസ് നയിച്ചു. കുട്ടികളിലെ സാംക്രമിക രോഗങ്ങൾ, ത്വഗ്രോഗങ്ങൾ, ശുചിത്വം എന്നിവയെക്കുറിച്ചായിരുന്നു ക്ലാസ്.
വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ എം.ആർ. അമ്പിളി, എച്ച്.എസ്.എസ്. വിഭാഗം പ്രിൻസിപ്പൽ ബി. അംബിക, പ്രഥമാധ്യാപിക ഗീതാ കൃഷ്ണ, ഹെൽത്ത് ഇൻസ്‌പെക്ടർ സീനാ രാജ്, ബി. വിശ്വനാഥൻ ഉണ്ണിത്താൻ, അബ്ദുസമദ്, സീഡ് കോ-ഓർഡിനേറ്റർ ജെ. ജഫീഷ് എന്നിവർ നേതൃത്വം നൽകി.
October 25
12:53
2023


