SEED News

ഊർജനിധി പദ്ധതിയുമായി സെയ്ന്റ് മേരീസ് സീഡ് ക്ലബ്ബ്


 ചേർത്തല: ഊർജസംരക്ഷണം ലക്ഷ്യമാക്കി ചേർത്തല സെയ്ന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂൾ സീഡ് ക്ലബ്ബ് അംഗങ്ങൾ ഊർജനിധി പദ്ധതി തുടങ്ങി. ഊർജ ലാഭത്തിനുതകുന്ന മാർഗങ്ങളടങ്ങിയ ഊർജ ഗാലറി തുടങ്ങി. കെ.എസ്.ഇ.ബി. അധികൃതരുടെ  നേതൃത്വത്തിൽ ഊർജസംരക്ഷണ സെമിനാറും സംഘടിപ്പിച്ചു.  
എൽ.ഇ.ഡി.ബൾബ് നിർമാണ പരിശീലനവും നടത്തി. മുട്ടം ഹോളി ഫാമിലി ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപകൻ എം.ടി. ജോസഫ് എൽ.ഇ.ഡി. ബൾബ് നിർമാണം പരിശീലിപ്പിച്ചു. സ്‌കൂൾ പ്രഥമാധ്യാപകൻ ഷാജി ജോസഫ്. സീഡ് കോ -ഓർഡിനേറ്റർ എൽസി ചെറിയാൻ, അധ്യാപിക ആൻസി ട്രീസ എന്നിവർ നേതൃത്വം നൽകി.   

October 25
12:53 2023

Write a Comment