SEED News

തിടുക്കം വേണ്ടാ, നാളെയും തമ്മിൽ കാണാല്ലോ....

മുഹമ്മ: വർധിച്ചുവരുന്ന റോഡപകടങ്ങളെക്കുറിച്ചും ട്രാഫിക് നിയമങ്ങളെക്കുറിച്ചും കുട്ടികളിൽ അവബോധം വളർത്താനായി മുഹമ്മ സി.എം.എസ്. എൽ.പി. സ്‌കൂൾ മാതൃഭൂമി സീഡ് ക്ലബ്ബും ആലപ്പുഴ ലയൺസ് ക്ലബ്ബും ചേർന്ന് ബോധവത്കരണക്ലാസ് നടത്തി. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ടോം ജോസഫ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഹെഡ്മിസ്ട്രസ് എം.വൈ. അന്നമ്മ, സീനിയർ അസിസ്റ്റന്റ് എൻ.എം. ഷേർളി ഐ.പി.പി. അംഗം സെബാൻ, ലയൺസ് ക്ലബ്ബ്‌ സെക്രട്ടറി സി.ടി. സലിം, ബോർഡ് മെമ്പർ ക്യാപ്‌റ്റൻ വിജയരാജൻ, ട്രഷറർ സി.പി. ടോം, സീഡ് ക്ലബ്ബ് അധ്യാപക കോ-ഓർഡിനേറ്റർ എൻ.ജെ. ഷീന, വിദ്യാർഥി കോ-ഓർഡിനേറ്റർമാരായ വി.എം. കൃഷ്‌ണേന്ദു, പി.എസ്. ശിവപ്രിയ എന്നിവർ പ്രസംഗിച്ചു. ചേർത്തല മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബെൻ ജോസ് ക്ലാസിനു നേതൃത്വം നൽകി. റോഡിലെ അമിത തിടുക്കം അപകടങ്ങളിലേക്കു നയിക്കുമെന്ന് ക്ലാസിൽ ചൂണ്ടിക്കാട്ടി.   

October 28
12:53 2023

Write a Comment

Related News