SEED News

"വായനയാണ് ലഹരി" ക്യാംപെയ്നുമായ് സീഡ് ക്ലബ്ബ്

മൈക്കാവ്  : സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിൽ ലഹരി മരുന്നുകളിൽ നിന്നും ഡിജിറ്റൽ അതിപ്രസരത്തിൽ നിന്നും കുട്ടികളെ മുക്തരാക്കുവാനും വായനയെ പരിപോഷിപ്പിച്ച് വായനാ വസന്തമൊരുക്കാൻ ലക്ഷ്യമിട്ട് 'വായനയാണ് ലഹരി' പദ്ധതിയാരംഭിച്ചു. പദ്ധതിയുടെ ഭാഗമായി പുസ്തവായനാ മൽസരങ്ങൾ രചനാ മൽസരങ്ങൾ എഴുത്തുകാരെ പരിചപ്പെടൽ, പുസ്തകനിരൂപണം, പുസ്തകുറിപ്പ് തയ്യാറാക്കൽ എന്നിവ സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഫാ.റെജി കോലാനിക്കൽ , വൈസ് പ്രിൻസിപ്പാൾ കെ. ജസിത ,പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ടി.പി മറിയാമ്മ , അധ്യാപകരായ ജോസിയ ജോസഫ്, ജോവന്ന ട്രീസ ജോസഫ്, ജോഷ്വ മെൽബൺ എന്നിവർ നേതൃത്വം നൽകി.

November 18
12:53 2023

Write a Comment