പേപ്പർ ബാഗ് നിർമ്മാണ പരിശീലനവുമായി സീഡ് ക്ലബ്ബ്
വൈക്കിലശ്ശേരി : പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രധാന്യം വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും എത്തിക്കാനും പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം കുറയ്ക്കാനും വേണ്ടി വൈക്കിലശ്ശേരി യു പി സ്കൂൾ സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി പേപ്ർ ബേഗ് പരിശീലനം സംഘടിപ്പിച്ചു.പരിപാടി വാർഡ് മെമ്പർ ശ്രീമതി മഠത്തിൽ പുഷ്പ ഉദ്ഘാടനം ചെയ്തു. പിടിഐ പ്രസിഡൻറ് വി എം നിജേഷ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെ വി മിനി, സീഡ് കോർഡിനേറ്റർ കെ എം അഷ്ക്കർ എന്നിവർ സംസാരിച്ചു.
November 18
12:53
2023