മണ്ണ് മ്യൂസിയം ഒരുക്കി സീഡ് ക്ലബ്
ബിലത്തിക്കുളം :ലോക മണ്ണു ദിനത്തോടാനുബന്ധിച്ച് ബിലാത്തികുളം ബി.ഇ.എം.യു പി സ്കൂളിലെ സീഡ്, ഗ്രീൻസ് പരിസ്ഥിതി ക്ലബ് എന്നിവ സംയുക്തമായി 'മൃത്തിക' എന്ന പേരിൽ മണ്ണ് മ്യൂസിയം ഒരുക്കി.കോർപ്പറേഷനിലെ 75 വാർഡുകൾ, കോഴിക്കോട് ജില്ലയിലെ പഞ്ചായത്ത്, നഗരസഭ,കേരളത്തിലെ 14 ജില്ലകൾ, ഇന്ത്യയിലെ 7 സംസ്ഥാനങ്ങൾ,5 കേന്ദ്രഭരണ പ്രദേശങ്ങൾ,13 വിദേശ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മണ്ണുകളും,എക്കൽ മണ്ണ്, പർവ്വത മണ്ണ്, കളിമണ്ണ് തുടങ്ങിയ പലതരം മണ്ണുകളുടെയും ശേഖരണമാണ് മ്യൂസിയത്തിൽ ഒരുക്കിയിട്ടുള്ളത്. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ശേഖരിച്ച വ്യത്യസ്ത ദേശങ്ങളിലെ മണ്ണുകളുടെ വൈവിധ്യം പ്രദർശിപ്പിക്കുന്ന മണ്ണ് മ്യൂസിയത്തിന്റെ ഉദ്ഘാടനം കൃഷി വകുപ്പ് റിട്ട. അസിസ്റ്റന്റ് ജോയിന്റ് ഡയറക്ടർ ആർ. ഉഷാമണി നിർവഹിച്ചു. പ്രധാനധ്യാപകൻ അനു ജോർജ്, പി.ടി.എ പ്രസിഡന്റ് രാഹുൽ കൃഷ്ണൻ എന്നിവർ സംസാരിച്ചു.ക്ലബ്ബ് കോർഡിനേറ്റർ നീലമഹെറീന,ലൈസമ്മ വർഗീസ് എന്നിവർ നേതൃത്വം നൽകി.
Photo Caption:സ്കൂൾ 'മൃത്തിക ' മണ്ണ് സിയത്തിലെ മണ്ണിനെ കുറിച്ച് പഠിക്കുന്ന വിദ്യാർത്ഥികൾ
December 10
12:53
2023