SEED News

ജില്ലാതല പച്ചക്കറി വിത്ത് വിതരണ ഉദ്‌ഘാടനം

പന്തളം: സംസ്ഥാന കൃഷി വകുപ്പിന്റെ സഹകരണത്തോടെ മാതൃഭൂമി സീഡ് ജില്ലയിലെ സ്കൂളുകളിൽ പച്ചക്കറി വിത്ത് വിതരണം ചെയ്യുന്നതിന്റെ ജില്ലാതല ഉദ്‌ഘാടനം പന്തളം എൻ.എസ്.എസ്. ഇംഗ്ലീഷ് മീഡിയം യു.പി.സ്കൂളിൽ നടന്നു. വി.എഫ്.പി.സി.കെ. ജില്ലാ മാനേജർ ഷൈല പിള്ള ഉദ്ഘാടനം ചെയ്തു. പുതിയ തലമുറ പാഠ്യപദ്ധതിക്കൊപ്പം കൃഷിയിലും ശ്രദ്ധിക്കണമെന്നും വിഷരഹിതവും രുചിയുള്ളതുമായ പച്ച ക്കറികൾ വീട്ടുവളപ്പിൽത്തന്നെ കൃഷിചെയ്യാൻ ശ്രമിക്കണമെന്നും ഷൈല പിള്ള പറഞ്ഞു. ഫെഡറൽ ബാങ്ക് അസിസ്റ്റൻ്റ് വൈസ് പ്രസിഡന്റും പന്തളം ബ്രാഞ്ച് ഹെഡുമായ എം.എസ്. ജ്യോതിഷ് അധ്യക്ഷത വഹിച്ചു.


എല്ലാ വിദ്യാർഥികൾക്കും പച്ചക്കറി വിത്ത്, എല്ലാ വിദ്യാലയങ്ങളിലും പച്ചക്കറി തോട്ടം എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ജില്ലയിൽ 100-ൽ പരം വിദ്യാലയങ്ങൾ തിരഞ്ഞെടുത്ത് ചീര, പയർ, വെണ്ട തുടങ്ങിയ വിത്തു കൾ വിതരണം ചെയ്തു വരുന്നു.

മാതൃഭൂമി കോട്ടയം റീജണൽ മാനേജർ ടി. സുരേഷ്, പത്തനംതിട്ട ബ്യൂറോ ചീഫ് പ്രവീൺ കൃഷ്ണൻ, സ്കൂൾ പ്രിൻസിപ്പൽ വി. രാജേഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.

December 18
12:53 2023

Write a Comment

Related News