SEED News

കൂർക്ക കൃഷി നൂറ്മേനി വിളവെടുപ്പ് എ.എം.എസ്.ബി.എസ് കിണാശ്ശേരിയിൽ

എ.എം.എസ്.ബി.എസ് കിണാശ്ശേരിയിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ കോമ്പൗണ്ടിൽ 4 സെന്റ് സ്ഥലത്ത് കൂർക്ക കൃഷി നടത്തി. ജൂലൈ മാസത്തിലാണ് കൃഷി ഒരുക്കിയത്. അതാത് സമയങ്ങളിൽ പരിചരണം നടത്തി.  പ്രധാനാദ്ധ്യാപിക എ. മഞ്ജുള , മാനേജർ എസ്. സുകുമാരൻ, സ്റ്റാഫ് സെക്രട്ടറി എ. മുഹമ്മദ്, സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ  കെ.ആർ. ബിന്ദു, സീഡ് ക്ലബ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് 88 കിലോ കൂർക്ക വിളവെടുപ്പ് നടത്തിയത്. ഇത് ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി. 

December 26
12:53 2023

Write a Comment

Related News