SEED News

ചെറുധാന്യക്കൃഷി പ്രോത്സാഹനത്തിന് നിവേദനവുമായി കുട്ടികൾ

ഭീമനാട് :
'ചെറുതല്ല ചെറുധാന്യം' എന്ന പേരിൽ നടത്തുന്ന ശാസ്ത്ര ഗവേഷണ പ്രോജക്ടിന്റെ ഭാഗമായി കുട്ടികൾ കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിന് നിവേദനം നൽകി.
നിവേദനം കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അക്കര ജസീന, സെക്രട്ടറി ബിന്ദു എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

ചെറുധാന്യങ്ങളുടെ പ്രാധാന്യം കാണിക്കുന്ന നോട്ടീസ് വിതരണ ഉദ്ഘാടനവും പ്രസിഡൻറ് നിർവഹിച്ചു.
ഗവേഷണ പ്രോജക്ടിന്റെ ഭാഗമായി നടത്തിയ സർവ്വേയിൽ ജീവിതശൈലി രോഗങ്ങൾ ധാരാളമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ചെറുധാന്യങ്ങൾ അവയ്ക്ക് പരിഹാരം ആണെന്ന് തുടർ പ്രക്രിയകളിലൂടെ കുട്ടികൾ മനസ്സിലാക്കി. അതിന്റെ വെളിച്ചത്തിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ്, കൃഷിവകുപ്പ് എന്നിവ ചേർന്ന് ചെറു ധാന്യങ്ങളുടെ കൃഷിയും, അവയുൾപ്പെടുന്ന ആഹാരങ്ങളും
പ്രോത്സാഹിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു നിവേദനം.

ചെറുധാന്യങ്ങളുടെ പ്രാധാന്യം കുട്ടികളിലും സമൂഹത്തിലുമെത്തിക്കുന്നതിന് ഡോക്ടർ ബാസിം നയിച്ച ബോധവൽക്കരണക്ലാസ്സ്‌, നോട്ടീസ് വിതരണം,ചെറു ധാന്യങ്ങളുടെ പ്രദർശനം, അവ കൊണ്ടുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ പ്രദർശനം എന്നിവയും നടത്തി.

ഫാത്തിമ സജ എം. സി, ആയിഷ റുഫ്ന. സി എന്നീ കുട്ടികളാണ് ഗവേഷണപ്രൊജക്റ്റ്‌ ചെയ്യുന്നത്.
ഹെഡ്മാസ്റ്റർ മുഹമ്മദാലി ചാലിയൻ, അധ്യാപകരായ എം.സബിത, ഫസീഹ് റഹ്മാൻ, വിനോദ് ചെത്തല്ലൂർ, ശ്വേതാ വിശ്വനാഥ്,വിൻസ മോൾ, മിഷ,സ്കൂൾ ലീഡർ അഷ്‌ദാഫ് കെ.സി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

December 28
12:53 2023

Write a Comment

Related News