മാലിന്യംനിറഞ്ഞ് നെടുമണ്ണിലെ കുളം
ഏഴംകുളം: നെടുമൺ- മാങ്കൂട്ടം പാതയരികിലെ കുളം മാലിന്യവും പായലും നിറഞ്ഞ് ഉപയോഗശൂന്യമായി. ഏഴംകുളം പഞ്ചായത്ത് ആറാം വാർഡിൽ ഉൾപ്പെടുന്ന കുളമാണിത്. നാളുകളായി മാലിന്യം കെട്ടിക്കിടക്കുന്നതിനാൽ ഇവിടെനിന്ന് വലിയതോതിൽ ദുർഗന്ധം വമിക്കുന്നുണ്ട്. ഒപ്പം കൊതുകുകൾ പെരുകുന്നതിനും കാരണമാകുന്നു. മുമ്പ് ജനങ്ങൾ ഉപയോഗിച്ചിരുന്ന കുളമായിരുന്നു. കുറച്ചുവർഷം മുമ്പ് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഇതിന് ചുറ്റും സംരക്ഷണവേലി കെട്ടിയിരുന്നു. എന്നാൽ, മാലിന്യവും പായലും നീക്കി വൃത്തിയാക്കിയാൽ മാത്രമേ ജനങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. കൂടുതൽ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകും മുമ്പ് കുളം വൃത്തിയാക്കണം.
December 29
12:53
2023