സീബ്രാ ലൈൻ ഇല്ല കെണിയൊരുക്കി കൊമ്പാടി ജങ്ഷൻ
മഞ്ഞാടി: തിരുവല്ല - കോഴഞ്ചേരി റോഡിൽ കൊമ്പാടി ജങ്ഷന് സമീപമാണ് ഞാൻ പഠിക്കുന്ന എം.ടി.എസ്. സ്കൂൾ സ്ഥിതിചെയ്യുന്നത്. സ്‌കൂളിന്റെ മുൻഭാഗത്തായി ടി.കെ.റോഡിൽ അപകടം പതിയിരിക്കുന്ന വളവുണ്ട്. ഇവിടെയുണ്ടായിരുന്ന സീബ്രാലൈൻ മാഞ്ഞുപോയി. കുട്ടികളും രക്ഷിതാക്കളും പൊതുജനങ്ങളും റോഡുമുറിച്ച് കടക്കുന്നതിന് വളരെയധികം പ്രയാസപ്പെടുന്നു. അധികൃതർക്ക് പലവട്ടം നിവേദനം നൽകിയിട്ടും നടപടികളുണ്ടായില്ല. ഇവിടെ സ്ഥലത്ത് സീബ്രാ ലൈൻ വരയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.
December 29
12:53
2023