SEED News

സീഡ് ക്ലബ്ബുണ്ടാക്കിയ വിളവുകൾ വയോജന സംരക്ഷണ കേന്ദ്രത്തിന് നൽകി

വാണിയംകുളം: ഗാലക്‌സി സ്‌കൂളിൽ മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്ത വിളവുകൾ ചെറുകാട്ടുപുലം സപ്തമാതാ മാതൃമന്ദിരം വയോജന സംരക്ഷണ കേന്ദ്രത്തിലേക്ക് നൽകി. വിദ്യാർത്ഥി ശാക്തീകരണം പരിസ്ഥിതി വികസനത്തിലേക്ക് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്‌കൂളിലെ സീഡ് ക്ലബ്ബ് കൃഷിയാരംഭിച്ചത്. ഗാലക്സിയിലെ സീഡ് ക്ലബ്ബ് വിദ്യാർത്ഥികൾ, പ്രിൻസിപ്പൽ ജി.പാർവതി, സീഡ് കോർഡിനേറ്റർമാരായ എം. പി. മായാദേവി, വി.ശ്രീജ, അനധ്യാപകർ സുജിത, പ്രേമദാസൻ എന്നിവർ പങ്കെടുത്തു.

January 12
12:53 2024

Write a Comment

Related News