SEED News

ജ്‌ഞാനോദയ സ്കൂളിൽ ദുരന്തനിവാരണ പരിശീലനം സംഘടിപ്പിച്ചു


മൈക്കാവ്: സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ദുരന്ത നിവാരണ പരിശീലനം സംഘടിപ്പിച്ചു. മുക്കം ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷനിലെ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ വൈ പി. ഷറഫുദീൻ ഉദ്ഘാടനം ചെയ്തു. ചുറ്റുപാടും ദുരന്തങ്ങൾ സംഭവിക്കുമ്പോൾ അതിനെ തരണം ചെയ്യുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുവാൻ വേണ്ടിയാണ് പരിശീലനം സംഘടിപ്പിച്ചത്. അഗ്നി സുരക്ഷാ മാർഗ്ഗങ്ങളും ജലസുരക്ഷ മാർഗ്ഗങ്ങൾ, പ്രഥമ ശുശ്രൂഷ എന്നിവയിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. പ്രിൻസിപ്പാൾ ഫാ. റെജി കോലാനിയ്ക്കൽ, ഹോംഗാർഡ് കെ.എസ് വിജയകുമാർ, പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് മറിയാമ്മ ടി.പി, സീഡ് കോർഡിനേറ്റർ ജസിത കെ. അധ്യാപകരായ ജോസിയ ജോസഫ് , അഖില ജോണി, ഷിനു തങ്കച്ചൻ വിദ്യാർത്ഥികളായ ആൽജിൻ ജോമോൻ , സാറാ പോൾ, ആഗ്നസ് മരിയ പോൾ എന്നിവർ നേതൃത്വം നൽകി.

January 13
12:53 2024

Write a Comment

Related News