SEED News

വൈവിധ്യമാർന്ന പരിപാടികളോടെ സീഡ് ശില്പശാല സംഘടിപ്പിച്ചു

പാലക്കാട്: മംഗലം ഗാന്ധി സ്മാരക യു.പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശില്പശാലയിൽ ബാലാവകാശത്തെക്കുറിച്ച് അഡ്വ. കെ. ശരണ്യ ക്ലാസെടുക്കുകയും, വിദ്യാർത്ഥികളെ വായനയിലേക്ക് ആകൃഷ്ടരാക്കാൻ  'വായനയുടെ ലഹരി' കാമ്പയിന്റെ ഭാഗമായി പുസ്തക വിതരണം നടത്തുകയും, കുട്ടിക്കർഷകനുളള അവാർഡ് നേടിയ പൂർവ്വ വിദ്യാർത്ഥിയായ സനോയിക്കുള്ള സ്നേഹോപഹാരം നൽകുകയും ചെയ്തു.  ശതാഭിഷിക്തനായ ഗാനഗന്ധർവ്വൻ കെ. ജെ. യേശുദാസിന് ആശംസകൾ അർപ്പിച്ച് ശ്രീനിവാസൻ മാസ്റ്ററും ക്ലബ്ബംഗങ്ങളും ഗാനാലാപനം നടത്തി. ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി. സബ് എഞ്ചിനിയർ എസ് സുഭാഷ് ക്ലാസെടുക്കുകയും സീഡ് പ്രവർത്തനങ്ങളുടെ ഭാഗമായി ഒരുക്കിയ ഫസ്റ്റ് എയ്ഡ് ബോക്സിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. കൂടാതെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ക്ലബ്ബംഗങ്ങൾ ചേർന്ന് വിത്തുണ്ടകൾ നിർമ്മിച്ച് വിതരണം ചെയ്യുകയും ചെയ്തു. പി.ടി.എ. .പ്രസിഡന്റ് സുമിത ജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എച്ച്. എം. പി.യു.ബിന്ദു ടീച്ചർ സ്വാഗതവും സീഡ് ക്ലബ്ബ് കോ ഓർഡിനേറ്റർ ബിമൽ മാസ്റ്റർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ലിറ്റി ടീച്ചർ അനീഷ് മാസ്റ്റർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

January 17
12:53 2024

Write a Comment

Related News