SEED News

മിഠായിക്ക് കിട്ടിയ ചില്ലറകൾ കൂട്ടി പാലിയേറ്റീവ് രോഗികൾക്ക് വാക്കറുകൾ വാങ്ങി മാതൃകയായി സീഡ് കുട്ടികൾ

അലനല്ലൂർ:അലനല്ലൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ  സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന സ്നേഹ നിധിയിലൂടെ ശേഖരിച്ച തുക കൊണ്ട് അലനല്ലൂർ പാലിയേറ്റീവ് യൂണിറ്റിന്  മൂന്ന്‌ വാക്കർ വാങ്ങി നൽകി.കുട്ടികളിൽ ശേഖരണ മനോഭാവം വളർത്തുക,വേദനയനുഭവിക്കുന്നവർക്ക് സാന്ത്വനം നൽകാനുള്ള മനോഭാവം കുട്ടികളിൽ വളർത്തുക, സ്വന്തം ആർഭാടത്തേക്കാൾ മറ്റുള്ളവരുടെ ആവശ്യത്തിന് മുൻതൂക്കം നൽകാനുള്ള സമനസ്സുണ്ടാക്കുക എന്നീ ലക്ഷ്യത്തോടെയാണ് സ്നേഹനിധി പദ്ധതി തുടങ്ങിയത്.കുട്ടികൾക്ക് മധുരം നുകരാൻ വീട്ടിൽ നിന്നും കിട്ടുന്ന ചില്ലറകളാണ് ഇതിലെ സമ്പാദ്യം.ഇതിലെ കുറച്ചു തുക കൊണ്ടാണ് വാക്കർ വാങ്ങി പാലിയറ്റിവിന് യൂണിറ്റിന് നൽകിയത്. പി ടി എ പ്രസിഡന്റ് പി സുരേഷ് കുമാർ പാലിയേറ്റീവ് അംഗങ്ങൾക്ക് വാക്കറുകൾ കൈമാറി ഉദ്‌ഘാടനം ചെയ്തു.വി എച്ച് എസ് ഇ പ്രിൻസിപ്പൽ പി കെ ഉഷ അധ്യക്ഷത വഹിച്ചു.പാലിയേറ്റീവ് അംഗങ്ങളായ ജംഷാദ് കീടത്ത്,നാസർ കളത്തിൽ, പി കെ.ഹരിദാസൻ,  സീഡ് കോ ഓർഡിനേറ്റർ കെ ജുവൈരിയത്ത് , അധ്യാപകരായ കെ പി നീന, കെ ജെ ലിസി,കെ അബ്ദു മനാഫ്,കെ മുഹമ്മദ് ഫിറോസ്, പി.യൂസഫ് ,എം മോഹനൻ,കെ വിനയ് കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

January 18
12:53 2024

Write a Comment

Related News