പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ ബോധവത്കരണവുമായി സീഡ് ക്ലബ് അംഗങ്ങൾ
മംഗലം ഗാന്ധി സ്മാരക യു.പി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി 'ഒഴിവാക്കാം പ്ലാസ്റ്റിക് ജീവിതം' എന്ന സന്ദേശവുമായി റാലിയും, ബോധവത്കരണ നോട്ടീസ് വിതരണവും സംഘടിപ്പിച്ചു. വടക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ലിസി സുരേഷ് പരിപാടി ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശ്രീമതി. സുമിത ജയൻ സന്നിഹിതയായിരുന്നു. സ്കൂളിന്റെ സമീപ പ്രദേശത്തെ വീടുകളിലും, വിദ്യാർത്ഥികളുടെ വീടുകളിലും, പൊതുജനങ്ങൾക്കും വിതരണം ചെയ്ത് പ്ലാസ്റ്റിക് അലക്ഷ്യമായി വലിച്ചെറിയുമ്പോഴും, കത്തിക്കുമ്പോഴും ഉണ്ടാകുന്ന ദോഷങ്ങളെപ്പറ്റിയും, പ്ലാസ്റ്റിക് മാലിന്യം ശരിയായ വിധത്തിൽ ശേഖരിച്ചു പുനരുപയോഗത്തിന് നൽകുന്നതിനെക്കുറിച് ബോധവത്കരണം നടത്തുകയായിരുന്നു ലക്ഷ്യം. പ്രധാനാധ്യാപിക പി.യു ബിന്ദു ടീച്ചർ, സീഡ് കോ-ഓർഡിനേറ്റർ കെ. ബിമൽ മാസ്റ്റർ, ലിറ്റി ടീച്ചർ, പി. അനീഷ് മാസ്റ്റർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.