പരശുറാം എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കണം
പരശുറാം എക്സ്പ്രസ്സ് ട്രെയിനിന് വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. രാവിലെ 7 . 30 ന്റെ പാലരുവി എക്സ്പ്രസ് കഴിഞ്ഞാൽ പിന്നെ സ്റ്റോപ്പുള്ള ട്രെയിൻ കൊല്ലം - എറണാകുളം മെമു ആണ്. വൈകിയാണ് ആ ട്രെയിൻ എത്തുന്നത്. അതുകൊണ്ട് തന്നെ രാവിലെയുള്ള യാത്രക്കാർക്ക് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല. 10 - ന് ഓഫീസിൽ എത്തേണ്ട ഉദ്യോഗസ്ഥർക്ക് പ്രയോജനം ലഭിക്കത്തക്കവിധം പരശുറാം എക്സ്പ്രസിന് വൈക്കം റോഡിൽ സ്റ്റോപ്പ് അനുവദിക്കുകയാണെങ്കിൽ നൂറുകണക്കിന് ജോലിക്കാർക്ക് പ്രയോജനം ചെയ്യും. തിരുവനന്തപുരം, കൊല്ലം, കായംകുളം, എന്നിവിടങ്ങളിൽ നിന്നുള്ള ധാരാളം ആളുകൾ വൈക്കത്തും കടുത്തുരുത്തിയിലും തലയോലപ്പറമ്പിലും ജോലി ചെയ്യുന്നുണ്ട്.
January 25
12:53
2024