SEED News

വന്യജീവി ഫോട്ടോപ്രദർശനം


വല്ലപ്പുഴ ഒ.എ.എൽ.പി സ്കൂളിൽ 'മാതൃഭൂമി' സീഡ് ക്ലബ്ബായ 'നാമ്പ്'- വനം-വന്യജീവി ഫോട്ടോപ്രദർശനം സംഘടിപ്പിച്ചു. വന്യജീവി ഫോട്ടോഗ്രാഫർ ഷെമി ലിയോ ഉദ്‌ഘാടനം ചെയ്തു. ശലഭങ്ങൾ, വന്യജീവികൾ, പക്ഷികൾ, ചെറുപ്രാണികൾ തുടങ്ങിയവയെ ഉൾക്കൊള്ളിച്ചുള്ള ഫോട്ടോപ്രദർശനമാണ്‌ നടന്നത്. വന്യജീവി ഫോട്ടോഗ്രാഫർമാരായ പി.ഡി. ദിലീപ്, നന്ദൻ കോട്ടായി, ആർ. അശ്വതി, അരുൺ ശിവശങ്കരൻ, മനോജ് പൊന്നൂസ്, അശ്വിനി ഗജേന്ദ്രൻ, വി.എസ്. അജീഷ് എന്നിവർ പകർത്തിയ ചിത്രങ്ങൾ പ്രദർശനത്തിലുണ്ടായിരുന്നു. പ്രധാനാധ്യാപിക സി. ലത, എം. റയ, പി.സിന്ധു, സീഡ് കോ- ഓർഡിനേറ്റർ പി.നിത എന്നിവർ സംസാരിച്ചു. 

January 25
12:53 2024

Write a Comment

Related News