SEED News

"ശുചിത്വം, ആരോഗ്യം, സുരക്ഷ എന്റെ കൈകളിൽ" എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

പത്തിരിപ്പാല: മങ്കര വെസ്റ്റ് ബേസിക് ആൻഡ് യു .പി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ആരോഗ്യം ശുചിത്വം സുരക്ഷ എന്നിവയെ സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മങ്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകരും ഹെൽത്ത് നേഴ്സുമാരും ചേർന്നാണ് ഇതിനു നേതൃത്വം കൊടുത്തത്. നമ്മുടെ ജീവിതത്തിൽ ശുചിത്വം എത്രമാത്രം പ്രാധാന്യം അർഹിക്കുന്നുണ്ടെന്നുംനമ്മുടെ ആരോഗ്യ സംരക്ഷണവും സുരക്ഷയും നമ്മൾ തന്നെ ശ്രദ്ധിക്കേണ്ടതെന്നും, ക്ലാസ്സിലൂടെ കുട്ടികളിൽ എത്തിക്കാൻ വളരെ ഗുണകരമായ പ്രവർത്തനങ്ങളുടെയും ബോധവൽക്കരണ ക്ലാസുകളിലൂടെയും സാധിച്ചു. മാതൃഭൂമി സീഡ്ക്ലബ്‌ കോഡിനേറ്റർ കെ പി കൃഷ്ണനുണ്ണി യുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് വി.രതി ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യപ്രവർത്തകയായ സൗമ്യയും ഹെൽത്ത് നേഴ്സായ ആതിരയും ക്ലാസുകൾ നയിച്ചു. പി. ടി. ബിന്ദു, ദർശന ആർ. ദാസൻ, ഗോകുൽ എം. സി. എന്നിവരും സംസാരിച്ചു. എം. ആർ. ജിസ്‌നി നന്ദിയും പറഞ്ഞു.

January 30
12:53 2024

Write a Comment

Related News