SEED News

ഗോതിശ്വരം ബീച്ച് ശുചീകരണം അഞ്ചാം ഘട്ടത്തിൽ



നടുവട്ടം :ഗവൺമെൻ്റ് യു പി സ്കൂളിലെ സീഡ്  ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഗോതീശ്വരം ബീച്ച് ശുചീകരിച്ചു. പി ടി എ പ്രസിഡണ്ട് പി .രാജേഷ് അധ്യക്ഷം വഹിച്ച പരിപാടിയുടെ ഉദ്ഘാടനം കോഴിക്കോട് കോർപ്പറേഷൻ 49ാം വാർഡ്  കൗൺസിലർ കെ.സുരേശൻ നിർവഹിച്ചു. ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തുടങ്ങിയ ബീച്ച്ശുചീകരണം അഞ്ചാം ഘട്ടത്തിൽ എത്തി നിൽക്കുന്നത് ഏറെ അഭിനന്ദനമർഹിക്കുന്നു എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു. ബേപ്പൂർ പോലീസ് സബ്ബ് ഇൻസ്പെക്ടർ  ഹരീഷ് , കോഴിക്കോട് കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ പി.ഹരീഷ്  , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജീവൻ ലാൽ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ മനോജ് കുമാർ സീഡ് അധ്യാപക കോർഡിനേറ്റർ  ശ്രീബഎന്നിവർ സംസാരിച്ചു.

January 30
12:53 2024

Write a Comment

Related News