നിവേദനം നൽകി
പരവൂർ: പരവൂർ നഗരസഭ മാലിന്യമുക്തമാക്കുക ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പൂർണമായും നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി ഐശ്വര്യ പബ്ലിക് സ്കൂളിലെ സീഡ് ക്ലബ് പ്രവർത്തകരായ വിദ്യാർത്ഥികളും അധ്യാപകരും പറവൂർ നഗരസഭ ചെയർപേഴ്‌സനു നിവേദനം നൽകി . കേരള ശുചിത്വമിഷൻ ഹരിത കേരളം പദ്ധതിയുടെയും മാതൃഭൂമി ലവ് പ്ലാസ്റ്റിക് പദ്ധതിയുടെയും പ്രവർത്തനങ്ങൾ സുഗമമായി വിദ്യാലയത്തിൽ നടപ്പാക്കിയതിന്റെ ഭാഗമായി ക്യു.ആർ .എസ് എന്നിവർ ചേർന്നാണ് നഗരസഭ ചെയർപേഴ്സൺ ശ്രീജക്ക് നിവേദനം നൽകിയത്. കുട്ടികൾ നടത്തിയ സർവേയില്നിന്നും ലഭിച്ച വിവരങ്ങൾ ചർച്ചചെയ്യും പ്രശ്നങ്ങൾക്ക് പരിഹാരം കാണും എന്ന് ഉറപ്പുനൽകുകയും ചെയ്തു
January 31
12:53
2024