SEED News

'പൊൻകണി'യുടെ ഭാഗമാവാൻ 'മാതൃഭൂമി' സീഡ് ക്ലബ് അംഗംങ്ങൾ

കടമ്പഴിപ്പുറം : പ്രമുഖ പരിസ്ഥിതി സംഘടനയായ അടക്കാപുത്തൂർ സംസ്കൃതിയുടെ സജീവ പ്രവർത്തകനായ സനിൽ കളരിക്കൽ, സംസ്കൃതിയുടെ ഈ വർഷം നടപ്പിലാക്കുന്ന പൊൻകണി
 2024-ന്റെ  ഭാഗമായി  ശ്രീകൃഷ്ണപുരം സെൻട്രൽ സ്കൂളിൽ നടന്ന ചടങ്ങിൽ കണിക്കൊന്ന തൈ നട്ട്  ഉദ്ഘാടനം ചെയ്തു.31 വിദ്യാർത്ഥികൾക്ക് 31 കണിക്കൊന്ന തൈകൾ വിതരണം ചെയ്തു. മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. എല്ലാ വിദ്യാർത്ഥികൾക്കും പച്ചക്കറി വിത്തുകൾ സംസ്കൃതി പ്രവർത്തകൻ രാജേഷ് അടയ്ക്കാപുത്തൂർ വിതരണം ചെയ്തു. സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡയസ് കെ. മാത്യു, അധ്യാപകരായ സുരഭി എസ്. എൻ, ഉദയരാജ് പി, ശ്രീകാന്ത് പി, സംസ്കൃതി പ്രവർത്തകനായ രാജേഷ് അടയ്ക്കാപുത്തൂർ, യു.സി. വാസുദേവൻ, കെ. ടി. ജയദേവൻ, എം.പി. പ്രകാശ് ബാബു തുടങ്ങിയവർ പങ്കെടുത്തു

February 01
12:53 2024

Write a Comment

Related News