കിളികൾക്ക് കുടിനീരും ഭക്ഷണവുമൊരുക്കി ചത്തിയറ വി.എച്ച്.എസ്.എസ്. സീഡ് ക്ളബ്ബ്
ചാരുംമൂട്: വേനലിൽ കിളികൾക്ക് കുടിനീർ ഒരുക്കുന്നതിനായി ചത്തിയറ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സഞ്ജീവനി സീഡ് ക്ലബ്ബ് കുട്ടികൾ രംഗത്തിറങ്ങി. കിളികൾക്കും ജീവജാലങ്ങൾക്കും കുടിവെള്ളവും ഭക്ഷണവും നൽകുന്ന പദ്ധതി പ്രഥമാധ്യാപിക ബബിത ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.എൻ. അശോക കുമാർ, സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ വിനീത, അധ്യാപകരായ വി.കെ. ശ്രീകുമാർ, അനിൽകുമാർ, ഗിരിജ, ഹസീന, ജയശ്രീ, റീന, മൃദുല, സുനിൽ എന്നിവർ സംസാരിച്ചു.
February 01
12:53
2024