SEED News

"ക്ലീൻ എടത്തനാട്ടുകര" പദ്ധതിയുമായി സീഡ്‌ക്കൂട്ടം

പി.കെ.എച്എം.ഒ.യു.പി സ്കൂൾ എടത്തനാട്ടുകര: 'മാതൃഭൂമി' സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം ഏറ്റെടുത്ത് നടപ്പാക്കി വരുന്ന ഒരു ജനശ്രദ്ധയാകർഷിച്ച പ്രധാന പരിപാടിയാണ് ക്ലീൻ എടത്തനാട്ടുകര പദ്ധതി. ഈ പരിപാടിയുടെ ഭാഗമായി സൈലന്റ് വാലി ബഫർസോൺ മേഖലയിൽ ഉൾപ്പെട്ട എടത്തനാട്ടുകര മലയോരമേഖലയായ ആനപ്പാറ, വട്ടമല എന്നീ പ്രദേശങ്ങളിലെ പ്ലാസ്റ്റിക് നിർമാർജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സീഡ് കൂട്ടം ഇവിടെ എത്തിയത്. ഏറെ പ്രകൃതി ഭംഗിയും, രാവിലെയും വൈകുന്നേരവും മൂടൽമഞ്ഞ് ആസ്വദിക്കുന്നതിനും ധാരാളം ആളുകൾ  ഇവിടെ എത്തുന്നത് പതിവാണ്. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ഇവിടുത്തെ ദൃശ്യഭംഗിയും, വശ്യമനോഹാരിതയും എവരെയും ഇവിടേക്ക് ആകർഷിക്കുന്നു അതുകൊണ്ട് തന്നെ ഒഴിവ് ദിവസങ്ങളിൽ എത്തുന്ന ആളുകൾ വെള്ളവും ഭക്ഷണപൊതികളും എത്തിക്കുന്നത് പതിവായതിനാൽ പ്ലാസ്റ്റിക് മലിന്യങ്ങളും ഇവിടെ നിക്ഷേപിക്കുന്നതും പതിവായി. സീഡ് കൂട്ടം ഇവിടെ പ്ലാസ്റ്റിക് - മാലിന്യ ശേഖരണത്തിന് തീരുമാനിച്ചു. സ്ഥലം സന്ദർശിച്ച സീഡ് കൂട്ടായ്മ മാലിന്യങ്ങൾ നീക്കം ചെയ്തു. പ്ലാസ്റ്റിക് മാലിന്യങ്ങൾ എല്ലാം കയ്യിൽ കരുതിയ ചാക്കുകളിൽ പെറുക്കി കൂട്ടി പരിസരം വൃത്തിയാക്കി. സീഡ് കോ-ഓർഡിനേറ്റർ വി. റസാഖ്, പി.ഷാനിർ ബാബു, കെ. മുഹമ്മദ്‌ സബീൽ, സീഡ് ക്ലബ്ബ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

February 05
12:53 2024

Write a Comment

Related News