reporter News

ഓച്ചിറ സ്കൂളിൽ ഒപ്പ് ശേഖരണം

ഓച്ചിറ: ഓച്ചിറ സ്കൂളിൻറെ തൊട്ടടുത്ത സ്ഥിതി ചെയ്യുന്ന ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ കുളവും അതിനോട് ചേർന്നുള്ള നടപ്പാതയും വളരെയധികം മലിനമാക്കപ്പെട്ടിരിക്കുന്നു. ഓച്ചിറ ക്ഷേത്രത്തിൽ എത്തുന്ന ഭിക്ഷാടകർ ക്ഷേത്രക്കുളത്തിൽ കുളിക്കുകയും സമീപമുള്ള നടപ്പാതയിൽ മലിനമാക്കപ്പെട്ട വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതും പരിസരത്ത് മലമൂത്ര വിസർജനം നടത്തുന്നതും പതിവായിരിക്കുന്നു. ലഹരിയിൽ മയങ്ങിയുള്ള ചിലരുടെ കിടപ്പും നടപ്പാതെ സഞ്ചാരത്തിന് യോഗ്യമല്ലാത്ത രീതിയിൽ ആക്കിയിരിക്കുന്നു. ഈയൊരു അവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനു വേണ്ടിയാണ് സ്കൂളിൽ സീഡ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ സീഡ് റിപ്പോർട്ടർ ആയ ആര്യൻ പ്രസാദ് ഒപ്പ് ശേഖരണം നടത്താൻ തീരുമാനിച്ചത്. കൂടുതൽ പേരുടെ ഒപ്പുകൾ ശേഖരിച്ച്  ക്ഷേത്രക്കുളത്തിന്റെയും നടപ്പാതയുടെയും സംരക്ഷണം ഒരു നിവേദനം ആയി ക്ഷേത്ര ഭാരവാഹികൾക്കും പഞ്ചായത്ത് അധികൃതർക്കും നൽകാനാണ് സീഡ് റിപ്പോർട്ടർ ആയ ആര്യൻ പ്രസാദിന്റെയും മറ്റ് സീഡ് അംഗങ്ങളുടെയും തീരുമാനം.കൂടെ എല്ലാ സഹകരണവുമായി സീഡ് കോർഡിനേറ്റർ വിധുമോൾ ടീച്ചറും ഇവരോടൊപ്പം ഉണ്ട്.

February 08
12:53 2024

Write a Comment