സോളാർ പാനൽ സ്ഥാപിച്ചു
സി.എ.എച്.എസ്. കുഴൽമന്ദം സ്കൂളിൽ 'മാതൃഭൂമി' സീഡ് ക്ലബ് നടത്തിയ മഹാമേള പരിപാടിയുടെ ഭാഗമായി ഇസാഫ് ബാങ്കിന്റെ സഹകരണത്തോടെ സോളാർ പാനൽ സ്ഥാപിച്ചു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് വൈസ് പ്രസിഡന്റ് റെജി കോശി ഡാനിയേൽ സ്വിച്ച് ഓൺ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.സുരേഷ് അധ്യക്ഷനായി. ഇസാഫ് ബാങ്ക് ക്ലസ്റ്റർ ഹെഡ് ടി.ഒ. ജോമി, കെ.എസ്.ഇ.ബി. അസി. എൻജിനിയർ കെ.പ്രസാദ്, അരവിന്ദാക്ഷൻ, പ്രധാനാധ്യാപിക സുനന്ദ.എസ്.നായർ, പ്രിൻസിപ്പൽ എം.കൃഷ്ണകുമാർ, സീഡ് കോ-ഓർഡിനേറ്റർ കെ.നാജിയ, സ്റ്റാഫ് സെക്രട്ടറി തോമസ് എബ്രഹാം, സ്കൂൾ വൈസ് ചെയർപേഴ്സൺ ജെ.അഖില എന്നിവർ സംസാരിച്ചു.
February 09
12:53
2024