SEED News

ചെറുധാന്യ പ്രദർശനവും പാചകമേളയും

'മാതൃഭൂമി' സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കിണാശ്ശേരി എ.എം.എസ്.ബി സ്കൂളിൽ ചെറുധാന്യപ്രദർശനം സംഘടിപ്പിച്ചു. കുട്ടികൾ വീട്ടിൽനിന്ന് കൊണ്ടുവന്ന ചെറുധാന്യം ഉപയോഗിച്ചുള്ള ഭക്ഷണപദാർത്ഥങ്ങൾ, നാടൻ ശീതളപാനീയം, പഞ്ചസാര ഒഴിവാക്കി തേൻ ഉപയോഗിച്ചുള്ള ജ്യൂസ് എന്നിവയുടെ പ്രദർശനവും ഉണ്ടായിരുന്നു. കണ്ണാടി ഗ്രാമപഞ്ചായത്ത് ഉപ്പുംപാടം നാഷണൽ ഹെൽത്ത് മിഷൻ മെഡിക്കൽ ഓഫീസർ (ആയുർവേദം), ഡോ.ഭാഗ്യലക്ഷ്മി ഉദ്‌ഘാടനം ചെയ്തു. ചെറുധാന്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ് നൽകി. യുവ സാഹിത്യകാരൻ മുരളി.എസ്.കുമാർ കുട്ടികളെ വായനയിലേക്ക് നയിക്കുന്ന നിർദേശങ്ങൾ നൽകി. കണ്ണാടി പഞ്ചായത്ത് കൃഷിഭവനിലെ കൃഷി ഓഫീസർ എ.ഫൗസിയ ജൈവവളം, ജൈവ കീടനാശിനി, മണ്ണിന്റെ ഫലപുഷ്ടി എന്നിവയെക്കുറിച്ചും മണ്ണിന്റെ ഘടനയെക്കുറിച്ചും ക്ലാസെടുത്തു.
               സ്കൂളിലെ ഏറ്റവും നല്ല കുട്ടികർഷകയായി തിരഞ്ഞെടുക്കപ്പെട്ട ശിശിരയ്ക്ക് കൃഷി ഓഫീസർ സമ്മാനം നൽകി. പ്രധാനാധ്യാപിക എ.മഞ്ജുള, മാനേജർ എസ്. സുകുമാരൻ, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് മാസ്റ്റർ, അസി. കൃഷി ഓഫീസർ ആർ.ഉഷ, സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ കെ.ആർ.ബിന്ദു എന്നിവർ സംസാരിച്ചു.      

February 09
12:53 2024

Write a Comment

Related News