കട്ടച്ചിറ സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നെൽക്കൃഷി വിളവെടുത്തു
കറ്റാനം: കട്ടച്ചിറ ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ സീഡ് ക്ലബ്ബ് നടത്തിയ ജൈവ നെൽക്കൃഷിയുടെ വിളവെടുത്തു. കന്നിക്കൊയ്ത്ത് എന്ന പേരിൽ കൊയ്ത്തുത്സവമായാണു വിളവെടുപ്പു നടന്നത്. സ്കൂൾ മാനേജർ മായാ ശ്രീകുമാർ യോഗം ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ദിലീപ്കുമാർ അധ്യക്ഷനായി. ഭരണിക്കാവ് കൃഷി ഓഫീസർ പൂജ വി. നായർ വിദ്യാർഥികൾക്കു കൊയ്ത്തുപകരണങ്ങൾ കൈമാറി. ഗ്രാമപ്പഞ്ചായത്തംഗം എസ്. അജോയ് കുമാർ കൊയ്ത്തിനു തുടക്കമിട്ടു. ശൈലജാ ഹാരിസ്, ശാലിനി, നിഷാ സത്യൻ, കെ.ആർ. ഷൈജു, എസ്. നന്ദകുമാർ, രജനി, അഡ്മിനിസ്‌ട്രേറ്റർ സിറിൽ എസ്. മാത്യു, ഗംഗാറാം കണ്ണമ്പള്ളിൽ, പ്രഥമാധ്യാപിക കെ.പി. മായ, പ്രിൻസിപ്പൽ മിനി വിശ്വനാഥ്, സീഡ് ജീവന കോ-ഓർഡിനേറ്റർ അനീഷ് അബ്ദുൽ അസീസ്, ശ്രീകുമാർ, ഹലികുമാർ, ഷാജി, ഷാനവാസ്, രക്ഷാകർത്താക്കൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. സ്കൂളിനു സമീപം 45 സെന്റ് സ്ഥലത്താണു നെൽക്കൃഷി നടത്തിയത്. ‘ഭാഗ്യ’ ഇനം നെൽവിത്താണു കൃഷിക്കായി ഉപയോഗിച്ചത്. നെല്ല് അരിയാക്കി കെന്നഡി റൈസ് എന്ന പേരിൽ വിപണിയിലെത്തിക്കാനാണു ക്ലബ്ബ് ലക്ഷ്യമിടുന്നത്.
February 10
12:53
2024