സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അക്വാപോണിക്സ് പദ്ധതി തുടങ്ങി
ചെറിയനാട്: കൊല്ലകടവ് ഗവ. മുഹമ്മദൻ ഹൈസ്കൂൾ നിറകതിർ സീഡ് ക്ലബ്ബിന്റ നേതൃത്വത്തിൽ മാലിന്യസംസ്‌കരണം, പരിസ്ഥിതിസംരക്ഷണം,നവീന കൃഷിരീതികൾ, സംയോജിതകൃഷി എന്നിവ നേരിട്ടു മനസ്സിലാക്കുന്നതിന് അക്വാപോണിക്സ് പദ്ധതിക്കു തുടക്കംകുറിച്ചു. ജില്ലാ പഞ്ചായത്തംഗം ഹേമലതാ മോഹൻ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചും പച്ചക്കറിവിത്തുകൾ പാകിയും പദ്ധതി ഉദ്ഘാടനം
ചെയ്തു. യു.പി. ക്ലാസിലെ പാഠഭാഗവുമായി ബന്ധപ്പെട്ട ആശയമാണ് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രായോഗികതലത്തിൽ നടപ്പാക്കിയത്. എസ്.എസ്.കെ. ഇന്നൊവേറ്റിവ് സ്കൂൾ പ്രോജക്ടിന്റെ ഭാഗമായിട്ടാണ് ഇതാവിഷ്‌കരിച്ചത്. സ്കൂൾ പ്രഥമാധ്യാപകൻ ഡോ. കെ.ആർ. പ്രമോദ് ബാബു, പി.ടി.എ. പ്രസിഡന്റ് താജ് പുഴയ്ക്കൽ, അധ്യാപകരായ ആനി കെ. ഡാനിയേൽ, ടി.കെ. അനി, മഞ്ജു കെ. ജോൺ, കെ. ശൈലജ, ജസ്റ്റിൻ ജെയിംസ്,സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ എച്ച്. അൻവർ എന്നിവർ സംസാരിച്ചു
February 10
12:53
2024