മാലിന്യനിർമാർജനം: പാഴാകുന്ന ബോധവത്കരണം
കഞ്ഞിക്കുഴി: മാലിന്യ സംസ്കരണത്തെക്കുറിച്ച് നിരവധി ബോധവത്കരണ പ്രവർത്തനങ്ങളാണ് നാടെങ്ങും നടക്കുന്നത്. ഹരിതകർമസേന വീടുകളിൽ നിന്ന് പ്ലാസ്റ്റിക് ശേഖരിക്കുമ്പോഴും പാതയോരങ്ങളിൽ മാലിന്യക്കൂമ്പാരത്തിന് കുറവൊന്നുമില്ല. വീടുകളിലെ ഭക്ഷണ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ളവ പ്ലാസ്റ്റിക് കവറിൽ കെട്ടി വഴിയരികിൽ എറിയുന്നത് തുടരുന്നു. കോട്ടയം നഗരസഭ പതിനഞ്ചാം വാർഡ് മൗണ്ട് കാർമൽ വിദ്യാനികേതൻ സ്കൂളിന് സമീപം മാലിന്യം നിറഞ്ഞ നിലയിലാണ്. കോട്ടയം നഗരത്തിൽ ഇതുപോലുള്ള കാഴ്ചകൾ നിരവധിയാണ്. അധികാരികൾ ഇതിന് വേണ്ട നടപടി എത്രയും പെട്ടെന്ന് സ്വീകരിക്കണം. സീഡിന്റെ നേതൃത്വത്തിൽ വാർഡ് കൗൺസിലർക്ക് നിവേദനം നൽകിയിട്ടുണ്ട്.
February 13
12:53
2024