SEED News

ഔഷധത്തോട്ടമൊരുക്കി സീഡ് ക്ലബ്ബ്

അലനല്ലൂർ: അലനല്ലൂർ ഗവ.ഹൈസ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നൂറിലധികം ഔഷധസസ്യങ്ങൾ ശേഖരിച്ച് തോട്ടമൊരുക്കി. വയമ്പ്, അഗത്തിച്ചീര, തിപ്പലി, തുമ്പ, തുളസി, ചിറ്റമൃത്, പനിക്കൂർക്ക, മുത്തൾ, ഇലമുളച്ചി, ബ്രഹ്മി, കിരിയാത്ത, എരിക്ക്, ആവണക്ക്, വാതംകൊല്ലി, ആടലോടകം, മുത്തങ്ങ, രക്തനെല്ലി തുടങ്ങിയവയാണു നട്ടുപിടിപ്പിച്ചത്. ലയൺസ്‌ ക്ലബ്ബിന്റെ സഹകരണത്തോടെ ബോർഡും സ്ഥാപിച്ചു. സീഡ് കോ-ഓർഡിനേറ്റർ കെ. ജുവൈരിയത്ത്, അധ്യാപകരായ പി. യൂസഫ്, സി. മിനിമോൾ, കെ. രമ്യ, എൻ. ഉഷ, പി.ടി. രാജശ്രീ, എം. ജംഷീല, കെ. മുഹമ്മദ് ഫിറോസ്, കെ. സുബൈദ എന്നിവർ നേതൃത്വം നൽകി. 

February 16
12:53 2024

Write a Comment

Related News