reporter News

ഭീതി ഒഴിയാതെ വിദ്യാർത്ഥികളും രക്ഷിതാക്കളും

മംഗലം ഗാന്ധി സ്‌മാരക യു.പി. സ്കൂളിൽ പഠിക്കുന്ന ചീറമ്പക്കാവ്, വാവുള്ളിയംകാട്, മംഗലം ടൗൺ, ചോഴിയംകാട്, വേണാട്ടുകളപ്പറമ്പ്, തുടങ്ങിയ ഭാഗത്തുനിന്ന് വരുന്ന കുട്ടികൾക്ക് ദേശീയപാത 544 മുറിച്ചുകടന്നുവേണം  സ്കൂളിലെത്താൻ.  യാതൊരുതരത്തിലുമുള്ള സുരക്ഷാ സംവിധാനങ്ങളും മംഗലം പഴയ പോസ്റ്റ് ഓഫീസ് ബസ്റ്റോപ്പിൽ ഇല്ല. മാത്രമല്ല ചെറിയ വളവുള്ളതിനാൽ പാലക്കാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളെ കാണാനും പ്രയാസമാണ്. അതുകൊണ്ടുതന്നെ അപകടങ്ങൾ പതിവാണിവിടെ. വിദ്യാർത്ഥികളെ രാവിലെ നേരങ്ങളിൽ രക്ഷിതാക്കളും വൈകുന്നേരങ്ങളിൽ അധ്യാപകരുമാണ് റോഡ് മുറിച്ചു കടക്കാൻ സഹായിക്കുന്നത്. പല തവണയായി അപേക്ഷകളും മറ്റും നൽകിയിട്ടും യാതൊരുതരത്തിലുമുള്ള സുരക്ഷാ സംവിധാനങ്ങളും ഒരുക്കി തന്നിട്ടില്ല. വിദ്യാർത്ഥികൾക്ക് മാത്രമല്ല, സമീപ വാസികളായ പ്രായമായവർക്കും മറ്റും റോഡ് മുറിച്ചു കടക്കാൻ വലിയ പ്രയാസമാണിവിടെ. വളരെയധികം ഭീതിയോടെയാണ് രക്ഷിതാക്കൾ കുട്ടികളെ സ്കൂളിലേക്ക് അയക്കുന്നത്. ഇനിയും ഒരു അപകടം ഉണ്ടാവുന്നതിനുമുന്പ് വേണ്ട നടപടി സ്വീകരിക്കണെമെന്ന ആവശ്യം ഉന്നയിക്കുകയാണ് വിദ്യാർത്ഥികൾ. 



ഷിഫാന ഫാത്തിമ.എസ് 
സീഡ് റിപ്പോർട്ടർ 
ഗാന്ധി സ്മാരക യു.പി. സ്കൂൾ, മംഗലം 




February 17
12:53 2024

Write a Comment