ഗ്രോ ഗ്രീൻ അനുഭവക്കുറിപ്പ് മത്സരവിജയികൾ
കോഴിക്കോട്: ഫെഡറൽ ബാങ്ക് സഹകരണത്തോടെ മാതൃഭൂമി നടത്തിയ ഗ്രോ ഗ്രീൻ പദ്ധതിയുടെ അനുഭവക്കുറിപ്പ് മത്സരവിജയികളെ പ്രഖ്യാപിച്ചു. എം.കെ. ഋതുലക്ഷ്മി ഒന്നാംസ്ഥാനവും (ബി.ഇ.എം.യു.പി. സ്കൂൾ, കൊയിലാണ്ടി, കോഴിക്കോട്), ഉത്തര ജോൺസൻ (മേരിമാതാ പബ്ലിക് സ്കൂൾ തൃക്കാക്കര, എറണാകുളം) വൈഗ വിനോദ് (ജി.എച്ച്.എസ്. വാളവയൽ, വയനാട്) എന്നിവർ യഥാക്രമം രണ്ടും മൂന്നൂം സ്ഥാനങ്ങൾ കരസ്ഥമാക്കി. കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും.
സ്കൂൾ വിദ്യാർഥികളിൽ കാർഷികാവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെ 2023 മേയിൽ ആരംഭിച്ച പദ്ധതിയാണ് ഗ്രോ ഗ്രീൻ. അംഗങ്ങളായ വിദ്യാർഥികൾക്ക് വിവിധതരം പച്ചക്കറിത്തൈകൾ നൽകിയിരുന്നു. കൃഷിയോടൊപ്പമുള്ള അവരുടെ അനുഭവങ്ങൾ പങ്കുവെക്കുന്നതായിരുന്നു മത്സരം. ഫോട്ടോഗ്രാഫി, ചിത്രരചന മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.
പ്രോത്സാഹനസമ്മാനം ലഭിച്ചവർ
ആദിത്യ ബിജു (ദേവിവിലാസം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, കുമാരനല്ലൂർ, കോട്ടയം), നൗറീഷ് നൗഷാദ് (അമൃത വിദ്യാലയം, കക്കാട്, കണ്ണൂർ), മുഹമ്മദ് മിഫ്സൽ (ബ്ലൂമിങ് ബഡ്സ് ബഥാനിയ സീനിയർ സെക്കൻഡറി സ്കൂൾ വെള്ളിത്തിരുത്തി, തൃശ്ശൂർ) നഷ്‌വിധ് സജാദ് (പീസ് പബ്ലിക് സ്കൂൾ, കോട്ടക്കൽ, മലപ്പുറം), ഹന്ന സുരേഷ് (സെയ്‌ന്റ് തോമസ് കോൺവെന്റ് എച്ച്.എസ്.എസ്., ഒലവക്കോട്, പാലക്കാട്), ശിവഗംഗ എസ്. നായർ (ടൈനി ടോട്സ് ജൂനിയർ സ്കൂൾ, ആലപ്പുഴ), എ. ആദിത്യൻ, (ഹരിശ്രീ പബ്ലിക് സ്കൂൾ, പൂതക്കുളം, കൊല്ലം), ആരോമൽ രവീന്ദ്രൻ (ഭാരത് യു.പി. സ്കൂൾ, പൊയ്‌നാച്ചി, കാസർകോട്), റിയ റിബു (ജി.എച്ച്.എസ്.എസ്., കുടയത്തൂർ, ഇടുക്കി), ആരുഷി റേച്ചൽ അലക്സ് (കാതോലിക്കേറ്റ് എച്ച്.എസ്.എസ്. പത്തനംതിട്ട), സായൂജ്യ എസ്. ജിത്, (ജി. യു.പി.എസ്. പുതിച്ചാൽ, തിരുവനന്തപുരം).
February 17
12:53
2024