SEED News

പ്ലാസ്റ്റിക്കിനെതിരേ ബോധവത്കരണവുമായി കുട്ടികൾ

വെളിയനാട്: പ്ലാസ്റ്റിക്കിനെതിരേ ബോധവത്കരണവുമായി വെളിയനാട് ഗവ. എൽ.പി.സ്കൂളിലെ കുട്ടികൾ. മാതൃഭൂമി സീഡ് ക്ലബ്ബുമായി ചേർന്ന് വീടുകളിൽ പ്ലാസ്റ്റിക്കിന്റെ ദോഷവശങ്ങൾ വിവരിക്കുന്ന സ്റ്റിക്കറുകൾ വിതരണം ചെയ്തു. വെളിയനാട് ഗ്രാമപ്പഞ്ചായത്തംഗം അനു എബ്രഹാം സ്കൂൾ ലീഡർ പൂർണിമയ്ക്കു സ്റ്റിക്കർ നൽകി പരിപാടി ഉദ്ഘാടനം ചെയ്തു.  എസ്.എം.സി. ചെയർമാൻ ജെറിമോൻ അധ്യക്ഷനായി. പ്രഥമാധ്യാപകൻ ശ്രീനിവാസ ഷേണായി മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ പ്രതിനിധി അയാൻനാഥ് പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം നൽകി. പി. ജിതിന, വി.എൽ. കൊച്ചുത്രേസ്യ എന്നിവർ പ്രസംഗിച്ചു. സീഡ് കോ-ഓർഡിനേറ്റർ എസ്. ദേവിക നേതൃത്വം നൽകി.

February 17
12:53 2024

Write a Comment

Related News