SEED News

പാട്ടുപാടി പാടത്തിറങ്ങി സീഡ് വിദ്യാർഥികൾ


ആലപ്പുഴ: നമുക്കുണ്ണാൻ വയലുകൾ ഉഴുതുമറിച്ച്.... വിത്തിട്ട്.... വളമിട്ട്. മുല്ലയ്ക്കൽ സി.എം.എസ്.എൽ.പി. സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയും നിമിഷകവയിത്രിയുമായ മിർസ മറിയം പാടിയപ്പോൾ ക്ലബ്ബിലെ മറ്റു കുട്ടികൾ കൈത്താളമിട്ട് ഏറ്റുപാടി. ചുങ്കം പള്ളാത്തുരുത്തിയിലെ കൊമ്പൻകുഴി പാടശേഖരത്തിലെ നെൽക്കൃഷി കാണാൻ എത്തിയതായിരുന്നു മാതൃഭൂമി സീഡ് ക്ലബ്ബിലെ കുട്ടികൾ.
 അധ്യാപകരായ എബിൻ ടി. രാജു, ആൻസി മോൾ റെജി എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികൾ നെൽക്കൃഷി കാണാനെത്തിയത്. കന്നിട്ട ബണ്ടിനകം പാടശേഖരസമിതി സെക്രട്ടറിയും നഗരത്തിലെ കരിക്കുവ്യാപാരിയുമായ ബൈജു ഹരിതചന്ദന കുട്ടികൾക്ക് കൃഷിപാഠങ്ങൾ പകർന്നുനൽകി. നന്മക്കൂട് ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി എസ് ബാലകൃഷ്ണൻ കുട്ടികൾക്കാവശ്യമായ സൗകര്യങ്ങളൊരുക്കി.

February 19
12:53 2024

Write a Comment

Related News