reporter News

പാലാരിവട്ടത്തെ മാലിന്യ കൂമ്പാരം

കൊച്ചി: പാലാരിവട്ടം ബൈപാസിൽ ചളിക്കവട്ടത്തിനടുത്തെ  സർവീസ് റോഡിൽ മാലിന്യ കൂമ്പാരം.

ദിവസവും ഒരുപാട് ജനങ്ങൾ കാൽനടയായും വാഹനങ്ങളിലും പോകുന്ന ഒരു പ്രധാന റോഡിനാണ് ഈ അവസ്ഥ.

രാത്രികാലങ്ങളിൽ വാഹനങ്ങളിൽ പോകുന്നവർ ഇരുട്ടിന്റെ മറവിൽ മാലിന്യമടങ്ങിയ പ്ലാസ്റ്റിക് സഞ്ചികൾ വലിച്ചെറിയുന്നത് പതിവാണെന്നാണ് പരിസരവാസികൾ പറയുന്നത്. പോലീസിന്റെ നൈറ്റ് പെട്രോളിംഗ് ശക്തിപ്പെടുത്തിയാൽ ഒരു പരിധിവരെ ഇത് നിയന്ത്രിക്കാൻ കഴിയുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

കെട്ടികെടക്കുന്ന മാലിന്യത്തിൽ ഭക്ഷണം തേടി തെരുവുനായ്ക്കൾ വരുന്നതും അപകടഭീഷണിയാകുന്നു എന്ന് നാട്ടുകാർ പറയുന്നു. നായകൾ ഇരുചക്ര വാഹങ്ങളിൽ പോകുന്നവര്ക്ക് ഭീഷണിയാണെന്നും പരാതിയുണ്ട്. 

മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധവും ഈച്ച ശല്യവും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.

ഗൗരി പ്രവീൺ VI
വിദ്യോദയ സ്കൂൾ തേവക്കൽ




February 20
12:53 2024

Write a Comment