ധുർക്കടം പിടിച്ച റോഡ് യാത്രക്കാർക് ബുധിമുട്ടു ഉണ്ടാകുന്നു പുനർനിർമിക്കാൻ നടപടിയില്ല..
ആലുവ: ആലുവ നഗരസഭയിലെ ഒന്നാം വാർഡിൽ റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നു.യൂസി കോളേജ് പോസ് റ്റോഫീസ് മുതൽ സെമിനാരി വരെയുള്ള റോഡാണിത്.കാലാകാലങ്ങളായി അറ്റകുറ്റപ്പണികൾ നടക്കാത്തതിനാൽ റോഡിൻ്റെ സ്ഥിതി വളരെ ശോചനീയമാണ്. യൂസി കോളേജിലേക്കും സെമിനാരിയിലേക്കുമുള്ള ധാരാളം വിദ്യാർത്ഥികൾ സ്ഥിരമായി ഉപയോഗിക്കുന്ന വഴിയാണിത്. ഇവിടെ ആരാധാനാലയങ്ങളും സെമിത്തേരിയും ,ശ്മശാനകേന്ദ്രവുമെല്ലാം പ്രവർത്തിച്ചു പോരുന്ന ഇടമാണ്. ഇവിടേ ക്കുള്ള ഏക വഴിയാണിത്. മാത്രമല്ല പറവൂർ കവല ട്രാഫിക്കിൽ പെടാതെ അങ്കമാലി ഭാഗത്തേക്കും പറവൂർ ഭാഗത്തേക്കും പോകാൻ യാത്രക്കാർ ഉപയോഗിക്കുന്ന വഴിയാണിത്. അതിനാൽ ട്രാഫിക് ബ്ലോക്ക് ഒരു പരിധി വരെ കുറയ്ക്കാനും ഈ വഴി സഹായിക്കുന്നുണ്ട്. എന്നാൽ റോഡിൻ്റെ ശോചനീയവസ്ഥ കാരണം ഇവിടെ അപകടങ്ങൾ പതിവായി മാറിയിരിക്കുന്നു.
പി മുഹമ്മദ് ഷാദിൻ, XI
ആലങ്ങാട് ജമാ - അത്ത് പബ്ലിക് സ്കൂൾ
February 20
12:53
2024