reporter News

പൈപ്പ് ലൈൻ റോഡിന് സുരക്ഷാ ഭീഷണി

തൃക്കാക്കര:പെരിയാർ നദിയിൽ നിന്നും, ആലുവ പമ്പ് ഹൗസിൽ, വെള്ളം ശേഖരിച്ച് കൊച്ചി നഗരത്തിലേക്കുള്ള ജലവിതരണത്തിനായി  സ്ഥാപിച്ച പൈപ്പ് ലൈൻ റോഡുകൾക്ക് സുരക്ഷാ ഭീഷണി.  ആലുവ നഗരം മുതൽ തമ്മനം വരെ നീണ്ടു കിടക്കുന്ന, ഉദ്ദേശം 20 കിലോമീറ്റർ ദൈർഘ്യമുള്ള, റോഡുകളാണ് പൈപ്പ് ലൈൻ റോഡുകൾ എന്നറിയപ്പെടുന്നത്. എറണാകുളം, കളമശ്ശേരി, തൃക്കാക്കര എന്നീ നഗരങ്ങളിലേക്കും സമീപ പ്രദേശത്തെ പഞ്ചായത്തുകളിലേക്കും വെള്ളമെത്തിക്കുന്നത് ഈ പൈപ്പുകളിലൂടെയാണ്. 900 എം എം, 150 എം എം, 1200 എം എം വീതിയുള്ള ഉന്നത മാർഗ്ഗം വഹിക്കുന്ന മൂന്ന് പൈപ്പുകൾ ആണ് ഈ റോഡിനടിയിലുള്ളത്. 

 പൈപ്പുകൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാനായി ഭാരമേറിയ വാഹനങ്ങൾക്ക് പൈപ്പ് ലൈൻ റോഡിൽ പ്രവേശന വിലക്കുണ്ട്. വലിയ വാഹനങ്ങൾ കടന്നു പോകാതിരിക്കാനായി പലയിടങ്ങളിലും മുന്നറിയിപ്പ് ബോർഡുകളും ഇരുമ്പു ബാറുകളും സ്ഥാപിച്ചിട്ടുമുണ്ട്. എന്നാൽ അതൊന്നും വകവയ്ക്കാതെ പാലാരിവട്ടം, കളമശ്ശേരി ഭാഗങ്ങളിൽ ലോഡ് കയറ്റിയ വലിയ വാഹനങ്ങൾ പൈപ്പ് ലൈൻ റോഡിലൂടെ കടന്നു പോകുന്നത് നിത്യസംഭവവുമായി മാറിക്കൊണ്ടിരിക്കുകയാണ്. നിരവധി ആളുകൾ തിങ്ങിനിറഞ്ഞ ജീവിക്കുന്ന ജനവാസ പ്രദേശങ്ങളാണ് പ്രസ്തുത റോഡിന് ഇരുവശവും.  വൻകിട വാഹനങ്ങളുടെ അനധികൃത പ്രവേശനം പൈപ്പുകൾ പൊട്ടനിടയാക്കും എന്നും അധികാരികൾ ഉടൻ കണ്ണുതുറന്ന് നടപടികൾ സ്വീകരിക്കണമെന്നും സമീപവാസികൾ അഭിപ്രായപ്പെടുന്നു.
രീതിക ർ VII
 സൈന്റ്റ് ജോസഫ് ഇ എം എച്  സ് സ് ,തൃക്കാക്കര

February 20
12:53 2024

Write a Comment